Tuesday, December 23, 2025

റഷ്യയിലെ സര്‍വകലാശാലയില്‍ തോക്കുധാരിയുടെ ആക്രമണം; വെടിവയ്പ്പിൽ എട്ടു മരണം, നിരവധി പേർക്ക് പരിക്ക്

മോസ്കോ: റഷ്യയിൽ ഭീകരരുടെ ആക്രമണങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ നാലുമാസത്തിനിടെ നിരവധി ആക്രമങ്ങളാണ് രാജ്യത്ത് നടന്നത്. റഷ്യയിലെ സര്‍വകലാശാലയ്ക്കുള്ളില്‍ നുഴഞ്ഞു കയറി തോക്കുധാരി വിദ്യാർത്ഥികൾക്കു നേരെ വെടിയുതിർത്തു. സംഭവത്തിൽ എട്ടു മരണമാണ് റിപ്പോർട്ട് ചെയ്തത്. വെടിയുതിര്‍ത്തയാള്‍ പിടിയിലായിയിട്ടുണ്ട്. ജീവൻ രക്ഷിക്കാനായി വിദ്യാര്‍ത്ഥികള്‍ കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപെടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

റഷ്യയിലെ പേം സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലാണ് വെടിവയ്പ്പുണ്ടായത്. തോക്കുധാരിയായ യുവാവ് സര്‍വകലാശാലയ്ക്കുള്ളില്‍ കയറി വെടിയുതിര്‍ക്കുകയായിരുന്നു. അതേസമയം ആക്രമണത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. റഷ്യയില്‍ നാല് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.

Related Articles

Latest Articles