Thursday, May 9, 2024
spot_img

തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്ന സ്ത്രീകൾക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റർ പുറത്തിറക്കാനാകുന്നില്ല; ‘താലിബാൻ യുഗത്തിലേക്കാണോ കേരളം പോകുന്നത്?’ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ

മലപ്പുറം: മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സിപിഎമ്മിനും താലിബാന്‍ മനസാണുള്ളതെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. താലിബാന്‍ യുഗത്തിലേക്കാണോ കേരളം പോകുന്നത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകള്‍ക്ക് മലപ്പുറത്ത് ഫോട്ടോയുള്ള പോസ്റ്റര്‍ പുറത്തിറക്കാനാകുന്നില്ല. പെണ്‍കുട്ടികളെ ലൈംഗികമായി അധിക്ഷേപിച്ച എം.എസ്.എഫ് നേതാവിനെതിരെ എന്ത് നടപടിയാണ് ലീഗ് എടുത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മലയാള ഭാഷ പിതാവിന്റെ പ്രതിമ സ്ഥാപിക്കുന്നത് തടയാന്‍ ചിലര്‍ ശ്രമിക്കുന്നത് നാണക്കേടാണെന്നും പ്രതിമ സ്ഥാപിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരൂരില്‍ തുഞ്ചന്‍ പ്രതിമ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയ്യെടുക്കണമെന്നും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ തിരൂരില്‍ ബിജെപി തുഞ്ചന്‍ പ്രതിമ സ്ഥാപിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Related Articles

Latest Articles