പാകിസ്ഥാൻ സൈനിക താവളത്തിനു നേരെ ചാവേർ ആക്രമണം. ബലൂചിസ്ഥാൻ സൈനിക താവളത്തിനു നേരെ നടന്ന ആക്രമണത്തിൽ ഒൻപതു പേർ കൊല്ലപ്പെട്ടു. പതിനൊന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിഘടനവാദ സംഘടനയായ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദി യുവരാജാവിന്റെ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപാണ് ആക്രമണം ഉണ്ടായത്.

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ബലൂചികൾക്കായി ഒരു പ്രത്യേക രാജ്യം ആവശ്യപ്പെട്ടു കൊണ്ട് ആയുധമെടുത്ത ഒരു വിഘടനവാദ സംഘടനയാണ് ബലൂചിസ്ഥാൻ ലിബെറേഷൻ ആർമി .2000ൽ പാകിസ്താനിലെ നിരവധി ബോംബാക്രമങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയാണ് അവർ പുറം ലോകത്ത് അറിയപ്പെടാൻ തുടങ്ങിയത്.