പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ കലാകാരന്മാരെ ബോളിവുഡിൽ നിന്നും നിരോധിച്ചു. പാകിസ്താനി അഭിനേതാക്കളെയും ഗായകരെയുമാണ് നിരോധിച്ചിരിക്കുന്നത്. വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് അസോസിയേഷനാണ് നിരോധനം ഏർപ്പെടുത്തിയത്. തീരുമാനം പിന്തുടരാത്തപക്ഷം ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ സിനിമയുടെ ചിത്രീകരണം നിർത്തിവെക്കേണ്ടിവരുമെന്നു അസോസിയേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

2016-ലെ ഉറി ആക്രമണത്തിന് ശേഷം ബോളിവുഡിൽ നിന്ന് പാകിസ്ഥാൻ കലാകാരന്മാരെ ഒഴിവാക്കണമെന്ന ആവശ്യം സോഷ്യൽ മീഡിയകളിൽ ശക്തമായി ഉയർന്നിരുന്നു. എന്നാൽ ചില ലിബറലുകളുടെ ഇടപെടൽ മൂലം പാക് കലാകാരന്മാർ ബോളിവുഡിൽ തന്നെ തുടർന്നു. ഇന്ത്യക്കെതിരെയുള്ള പ്രവർത്തങ്ങൾക്കു ചില പാക് താരങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകുന്നതായി ആരോപണമുണ്ട്. പുൽവാമ ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ പാക് താരങ്ങൾ ആരും തന്നെ ഇതുവരെയും മുന്നോട്ടു വന്നിട്ടില്ല.