പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു. അതിക്രമത്തിൽ അന്വേഷണം നടത്തി പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Shocking and outrageous attack on Hindu temples in Dupguri, Jalpaiguri, West Bengal!
Extremists have desecrated 3 temples, including Maa Durga Mandir and Graha Raja Shani Maharaj Mandir.
This violent act is a direct consequence of TMC’s relentless appeasement politics, which… pic.twitter.com/jWm44GYQNl
— BJP West Bengal (@BJP4Bengal) May 18, 2024
സംഭവത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ ബംഗാൾ ഘടകം ആക്രമണത്തിനിരയായ ക്ഷേത്രങ്ങളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവച്ചു.
“പശ്ചിമ ബംഗാളിലെ ദുപ്ഗുരി, ജൽപായ്ഗുരി എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഞെട്ടിപ്പിക്കുന്നതും അതിരുകടന്നതുമായ ആക്രമണം! മാ ദുർഗാ മന്ദിറും ഗ്രഹരാജ ശനി മഹാരാജ് മന്ദിറും ഉൾപ്പെടെ 3 ക്ഷേത്രങ്ങളെ അക്രമകാരികൾ അവഹേളിച്ചു. ഈ അക്രമാസക്തമായ പ്രവൃത്തി ടിഎംസിയുടെ നിരന്തരമായ പ്രീണന രാഷ്ട്രീയത്തിൻ്റെ നേരിട്ടുള്ള അനന്തരഫലമാണ്, അത് ഹിന്ദു സമൂഹത്തെ നിരന്തരം അപകടത്തിലാക്കുന്നു. ഈ നഗ്നമായ അക്രമത്തിനെതിരെ പ്രദേശവാസികൾ ന്യായമായും പ്രതിഷേധിക്കുന്നു. ഉടനടി വിട്ടുവീഴ്ചയില്ലാത്ത നീതിയാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്” – ബിജെപി നേതൃത്വം കുറിച്ചു.
പ്രാദേശിക ഭരണകൂടത്തിൻ്റെ അനാസ്ഥയ്‌ക്കെതിരെയും മുഴുവൻ ഹിന്ദു സമൂഹവും രോഷാകുലരാണെന്ന് വിശ്വഹിന്ദു പരിഷത്ത് ഒരു പ്രസ്താവനയിൽ പറഞ്ഞു.
“രണ്ട് ദുർഗ്ഗാ ക്ഷേത്രങ്ങളും ഒരു ശിവക്ഷേത്രവും ഒരു ശനി ക്ഷേത്രവും ജിഹാദികൾ ലക്ഷ്യം വച്ചതായാണ് റിപ്പോർട്ട്. ക്ഷേത്രകമ്മിറ്റികൾ രേഖാമൂലം പരാതി നൽകിയിട്ടും അക്രമിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല” – വിശ്വഹിന്ദു പരിഷത്ത് വക്താവ് വ്യക്തമാക്കി. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.

