Sunday, June 2, 2024
spot_img

രാമനവമി ഘോഷയാത്രയ്ക്ക് നേരെ ആക്രമണം; 16 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ; വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് ദേശീയ അന്വേഷണ ഏജൻസി

കൊൽക്കത്ത: രാമനവമി ദിനത്തിൽ പശ്ചിമ ബംഗാളിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് 16 മതതീവ്രവാദികളെ അറസ്റ്റ് ചെയ്ത് എൻഐഎ. നോർത്ത് ദിനാജ്പൂരിലെ ദാൽക്കോലയിലുണ്ടായ ആക്രമവുമായി ബന്ധപ്പെട്ടാണ് നടപടി. വരും ദിവസങ്ങളിലും അറസ്റ്റ് തുടരുമെന്ന് എൻഐഎ അറിയിച്ചു.

പ്രസ്താവനയിലൂടെയായിരുന്നു അറസ്റ്റിന്റെ വിവരം എൻഐഎ പുറത്തുവിട്ടത്. അഫ്‌റോസ് അലം, മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ഇംതിയാസ് അലം, ഇർഫാൻ മുഹമ്മദ്, ഖൈസർ, മുഹമ്മദ് ഫരീം, മുഹമ്മദ് ഫുക്രാൻ, മുഹമ്മദ് പാപ്പു, മുഹമ്മദ് സുലൈമാൻ, മുഹമ്മദ് സർജാൻ, മുഹമ്മദ് നൂറുൾ ഹോഡ, വാസിം ആര്യം, മുഹമ്മദ് സലാലുദ്ദീൻ, മുഹമ്മദ് ജന്നത്ത് അലം, വസീം അക്രം തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരെല്ലാം ദോൽകോല സ്വദേശികളാണ്. ഗൂഢാലോചനയിലും കൃത്യത്തിലും പങ്കെടുത്തവരാണ് അറസ്റ്റിലായിട്ടുള്ളത്.

ആക്രമണമുണ്ടായതിന് പിന്നാലെ എൻഐഎ മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നാണ് പ്രതികളെക്കുറിച്ച് തിരിച്ചറിയാൻ സാധിച്ചത്. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ വർഷം മാർച്ച് 30നായിരുന്നു രാമനവമി ഘോഷയാത്രയ്ക്കിടെ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ഘോഷയാത്ര പുരോഗമിക്കുന്നതിനിടെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ 162 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നു.

Related Articles

Latest Articles