Monday, June 17, 2024
spot_img

മദ്യലഹരിയിൽ വനിത എസ്.ഐക്ക് നേരെ ആക്രമണം;രണ്ട് പേർ അറസ്റ്റിൽ

തൃശ്ശൂര്‍: മദ്യലഹരിയിൽ വനിത എസ്.ഐക്ക് നേരെ ആക്രമണം.മാള പൊയ്യ ചക്കാട്ടിക്കുന്നിലെ മദ്യപസംഘമാണ് പോലീസിനെ ആക്രമിച്ചത്. വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയത് കൂടാതെ രണ്ട് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്തു.സംഭവത്തിൽ ചക്കാട്ടിക്കുന്ന് സ്വദേശി സുനി (36) , മഠത്തുംപടി സ്വദേശി സനോജ് (36) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. മാള ചക്കാട്ടിക്കുന്നിൽ രണ്ട് പേര്‍ മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതായി പോലീസിന് പരാതി കിട്ടി. ഇതിനെ തുടര്‍ന്ന് പ്രിൻസിപ്പൾ എസ്.ഐ അടക്കമുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോൾ ആണ് ഇവര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വനിതാ എസ്.ഐയെ അധിക്ഷേപിച്ച ഇവരെ ബലം പ്രയോഗിച്ച് പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും സ്ത്രീകളെ അധിക്ഷേപിച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles