കോഴിക്കോട് : ഇടിമിന്നലേറ്റ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.പുതിയങ്ങാടിയിലാണ് അപകടം ഉണ്ടായത്.
കാരപറമ്പ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അസൈൻ (15) ആണ് മരിച്ചത്.വൈകുന്നേരമായിരുന്നു സംഭവം. മിന്നലേറ്റ് വഴിയരികിൽ വീണു കിടന്ന കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഞായറാഴ്ച വൈകിട്ട് പ്രദേശത്ത് ശക്തമായ മഴയും ഇടിമിന്നലുമുണ്ടായിരുന്നു. സ്കൂളില്‍ നിന്ന് വന്നശേഷം കുട്ടി കളിക്കുന്നതിനായി സൈക്കിളില്‍ പോകുമ്പോഴാണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. കുട്ടി താഴെ വീണു കിടക്കുന്നത് കണ്ട പ്രദേശവാസികള്‍ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.