Sunday, May 19, 2024
spot_img

പോര്‍ക്കുളത്ത് പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങവേ ആക്രമണം; യുവാവിന് കുത്തേറ്റു

തൃശൂര്‍: കുന്നംകുളം പോര്‍ക്കുളത്ത് യുവാവിന് കുത്തേറ്റു. പോര്‍ക്കുളം കുടക്കാട്ടില്‍ വീട്ടില്‍ രാഹുലി (23)നാണ് കുത്തേറ്റത്. പള്ളിപ്പെരുന്നാള്‍ കണ്ട് മടങ്ങുമ്പോഴായിരുന്നു രാഹുലിന് കുത്തേറ്റത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു ആക്രമണം.

ബൈക്കിലെത്തിയ സംഘം പെട്ടന്ന് രാഹുലിനെ ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ രാഹുലിനെ നാട്ടുകാർ ചേർന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോര്‍ക്കുളം സ്വദേശി നിബിന്‍ ആണ് രാഹുലിനെ കുത്തിയതെന്നാണ് മൊഴി.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിലാണ്.

Related Articles

Latest Articles