Tuesday, May 7, 2024
spot_img

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; മികച്ച ചലച്ചിത്ര വ്യക്തിത്വമെന്ന് പ്രശംസ

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് നടി ആശാ പരേഖിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അവർ കരിയറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചതായും മോദി പറഞ്ഞു. കൂടാതെ അവർ മികച്ച ചലച്ചിത്ര വ്യക്തിത്വമാണെന്ന് പ്രശംസിക്കുകയും ചെയ്തു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ലഭിച്ച എല്ലാവർക്കും പ്രധാനമന്ത്രി തന്റെ അഭിനന്ദനങ്ങൾ അറിയിച്ചു.

ഈ ബഹുമതി അവരുടെ സർഗ്ഗാത്മകതയ്ക്കും, കല സാംസ്കാരിക ലോകത്തിനുള്ള സംഭാവനകൾക്കുള്ള ഉചിതമായ അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുർമു ഇന്നലെ പരേഖിന് ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകി. അഭിനേതാക്കളായ അജയ് ദേവ്ഗൺ, സൂര്യ, നാടോടി ഗായിക നഞ്ചമ്മ എന്നിവരുൾപ്പെടെ 68-ാമത് ദേശീയ ചലച്ചിത്ര അവാർഡിലെ മറ്റ് ജേതാക്കളെയും ആദരിച്ചു

Related Articles

Latest Articles