Tuesday, September 22, 2026

അട്ടപ്പാടിയിൽ ആക്രമണം; 10 അംഗ സംഘത്തിന്‍റെ അടിയേറ്റ് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി വിനായകനും മരിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ 10 അംഗ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കണ്ണൂർ സ്വദേശി വിനായകനാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വിനായകൻ. വിനായകനെ കൂടാതെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നന്ദകിഷോറും ആക്രമണത്തിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു. കേസിൽ 10 പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

തോക്ക് കച്ചവടുമായി ബന്ധപ്പെട്ട് തുടങ്ങിയ വാക്കുതർക്കമാണ് മർദ്ദനത്തിലും തുടർന്ന് കൊലപാതകത്തിലും കലാശിച്ചത്. കണ്ണൂരിൽ നിന്ന് കിളികളെ കൊല്ലുന്ന തോക്ക് എത്തിച്ച് നൽകാം എന്ന ഉറപ്പിൽ, നന്ദകിഷോറും വിനായകനും പ്രതികളിൽ നിന്ന് ഒരുലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ തോക്ക് എത്തിച്ചുകൊടുത്തില്ല. പണം തിരികെ ചോദിച്ചപ്പോൾ അത് നൽകിയിയതുമില്ല. ഇതാണ് തർക്കത്തിന് കാരണം.

മർദ്ദനത്തിന് ശേഷം പ്രതികൾ നന്ദകിഷോറിനെയും വിനായകനെയും ആശുപത്രിയിൽ എത്തിച്ച് കടന്നുകളയുകയായിരുന്നു. എന്നാല്‍ നന്ദകിഷോർ ആശുപത്രിയിൽ എത്തും മുമ്പേ മരിച്ചതായി പോലീസ് അറിയിച്ചു. കണ്ണൂർ സ്വദേശിയായ വിനായകനെ പ്രതികൾ നാല് ദിവസം കസ്റ്റഡിയിൽ വെച്ച് മർദ്ദിച്ചിരുന്നു.

Related Articles

Latest Articles