Tuesday, April 30, 2024
spot_img

അസം-ത്രിപുര അതിർത്തി വഴി നാടുകടക്കാൻ ശ്രമം;അഞ്ച് ബംഗ്ലാദേശ് കുടിയേറ്റക്കാർ പിടിയിൽ

ദിസ്പൂർ: അസം-ത്രിപുര അതിർത്തി വഴി നാടുകടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് കുടിയേറ്റക്കാർ അറസ്റ്റിൽ.
ഖോകാൻ ഫക്കീർ, മിസാനുർ റഹ്മാൻ, ഫർദിൻ ഇസ്ലാം, ഷാഗ് മിയ, അഷ്‌റഫുൾ ഇസ്ലാം എന്നിവരാണ് പിടിയിലായത്.

പിടിക്കപ്പെട്ടവരിൽ രണ്ട് പേർ സിൽച്ചർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൂന്ന് പേർ അതിർത്തിയിൽ നിന്നുമാണ് അറസ്റ്റിലായത്. പ്രതികൾ ഏതാനും മാസങ്ങൾക്ക് മുൻപ് തൊഴിൽ തേടി ഇന്ത്യയിലെത്തിയതാണെന്ന് പോലീസ് പറഞ്ഞു.യുവാക്കൾ ഇന്ത്യയിൽ ജോലി ചെയ്തിരുന്നെങ്കിലും ആഗ്രഹിച്ച ജോലികൾ ലഭിക്കാതെ വന്നതിനാൽ അവർ തിരികെ പോകാൻ ശ്രമിക്കുകയായിരുന്നു. അസാധാരണമായ ശരീരഭാഷ പ്രതികളെ തിരിച്ചറിയാൻ സഹായിച്ചതെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ത്രിപുരയിൽ നിന്നും ആറ് അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തിരുന്നു. അന്താരാഷ്‌ട്ര റാക്കറ്റാണ് ബംഗ്ലാദേശികളെ എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇവരിൽ നിന്നും ബംഗ്ലാദേശ് കറൻസികളും മൊബൈൽ ഫോണുകളും കണ്ടെടുത്തിരുന്നു. ഇവരും തൊഴിൽ അന്വേഷിച്ച് ഇന്ത്യയിലെത്തിയതായിരുന്നു. അനധികൃതമായി അതിർത്തി കടക്കുന്നതിനായി റാക്കറ്റ് സഹായം നൽകിയതായും ഇവർ സമ്മതിച്ചിരുന്നു.

Related Articles

Latest Articles