Thursday, May 16, 2024
spot_img

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അമ്പതുകാരൻ അറസ്റ്റിൽ

കള്ളിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അമ്പതുകാരൻ പീഡിപ്പിക്കാൻ ശ്രമിച്ചു. ഇന്നലെ തന്റെ വാഹനത്തിൽ സഞ്ചരിച്ച പെൺകുട്ടിയെയാണ് മധ്യവയസ്കൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. മൈലക്കര ചാമ വിളപുറം സ്വദേശി ഓട്ടോറിക്ഷ തൊഴിലാളി മേരിദാസിനെ നെയ്യാർഡാം പോലീസ് അറസ്റ്റ് ചെയ്തു.

ഇദ്ദേഹം എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിക്കുകയും ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. നിർത്തിയിട്ട ഓട്ടോയിൽവെച്ച് പെൺകുട്ടിയോട് അപമര്യാദയായി സംസാരിക്കുകയും കടന്നുപിടിക്കാനും ശ്രമിച്ചതോടെ പതിമൂന്നുകാരി കുതറി ഓടുകയായിരുന്നു. തുടർന്ന്, ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Related Articles

Latest Articles