Sunday, January 4, 2026

ലഹരി കടത്താൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ; കഞ്ചാവും എംഡിഎംഎയും നീലേശ്വരത്ത് ഇന്നോവ കാറിൽ നിന്ന് പിടിച്ചെടുത്തു

കാസർകോട്: നീലേശ്വരത്തു വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവും മാരക ലഹരിമരുന്നുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പഴയങ്ങാടി സ്വദേശി നിഷാം (32), കണ്ണൂർ സ്വദേശി മുഹമ്മദ് താഹ(20) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയെ ലഹരിമുക്തമാക്കുന്നതിന്റെ ഭാഗമായുഴ്‌ഴ ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ഇന്നോവ കാറിലാണ് ഇരുവരും ചേർന്ന് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ചത്.

നീലേശ്വരം പള്ളിക്കര റെയിൽവേ ഗേറ്റിനടുത്തുവെച്ച് ഇരുവരും വാഹന പരിശോധന നടത്തുകയായിരുന്ന പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും 25 ഗ്രാം എംഡിഎംഎയും, രണ്ട് കിലോ കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെയും നീലേശ്വരം ഇൻസ്പെക്ടർ കെ.പി ശ്രീഹരി ടക ശ്രീജേഷ്. എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേന ഐപിഎസിന്റെ മേൽനോട്ടത്തിലാണ് ക്ലീൻ കാസർകോട് പദ്ധതി നടപ്പിലാക്കുന്നത്. പോലീസ് സംഘത്തിൽ നീലേശ്വരം പോലീസ് സ്റ്റേഷനിലെ എസ്‌സിപിഒമാരായ കുഞ്ഞബ്ദുള്ള, പ്രദീപൻ, ഗിരീശൻ എംവി, സിപിഒമാരായ പ്രബീഷ് കുമാർ, അമൽ, രാമചന്ദ്രൻ, ഷൈജു എന്നിവരും ഉണ്ടായിരുന്നു.

Related Articles

Latest Articles