Monday, May 6, 2024
spot_img

പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമശ്രമം ; സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റായ അബ്ദുൽ റഫീക്ക് അറസ്റ്റിൽ

ഹരിപ്പാട് : 14 വയസുകാരിയോട് മോശമായി പെരുമാറിയതിനെ തുടർന്ന് മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് അറസ്റ്റിൽ. പോക്സോ നടപടി പ്രകാരമാണ് നൂറനാട് ആദിക്കാട്ടുകുളങ്ങര സ്വദേശി അബ്ദുൽ റഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്

. ആഴ്ചയിൽ രണ്ട് ദിവസം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സേവനത്തിനായി ഇയാൾ എത്താറുണ്ട്.. ഇയാളുടെ പക്കൽ കണ്ണ് പരിശോധിക്കാനെത്തിയ 14 വയസുകാരിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. ഈ വിവരം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Related Articles

Latest Articles