Saturday, May 18, 2024
spot_img

മനസ് തുറന്ന് ദിനേശ് പണിക്കർ; എന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും ചാക്കോച്ചനും ഫ്രീയായി വന്നു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്

സിനിമ മേഖലയിലുണ്ടായ അനുഭവങ്ങൾ പങ്കുവച്ച് സിനിമാ സീരിയല്‍ നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു നടൻ. നിര്‍മാതാവായ സമയത്ത് തന്റെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചുണ്ടെന്ന് ദിനേശ് പണിക്കർ പറഞ്ഞു.

സുരേഷ് ഗോപിയുടെ രണ്ടോ മൂന്നോ സിനിമ ചെയ്ത് കഴിഞ്ഞതിന് ശേഷം എന്റെ അവസ്ഥ വളരെ മോശമായിരുന്നു. ആ സമയത്ത് ഞാനായിരുന്നു തില്ലാന തില്ലാന സിനിമ നിർമിക്കേണ്ടതും വിതരണം ചെയ്യേണ്ടതും. അപ്പോൾ എന്റെ അവസ്ഥ മനസിലാക്കി സുരേഷ് ഗോപി വന്ന് സിനിമയില്‍ ഫ്രീയായിട്ട് അഭിനയിച്ചുവെന്ന് ദിനേശ് പണിക്കർ പറയുന്നു.

അത് പോലെ മയില്‍പ്പീലി കാവ് എന്ന സിനിമ വിചാരിച്ച രീതിയിൽ വിജയമായിരുന്നില്ല. ആ സിനിമ എനിക്ക് നഷ്ടമായിരുന്നുവെന്ന് ചാക്കോച്ചനും അറിഞ്ഞു. അങ്ങനെ കുഞ്ചാക്കോ ബോബൻ തില്ലാന തില്ലാനയിലെ പാട്ട് സീനില്‍ വന്ന് ഫ്രീയായി അഭിനയിച്ചിട്ട് പോകുകയായിരുന്നു.

Related Articles

Latest Articles