തിരുവനന്തപുരം : തലസ്ഥാനം ഭക്തജന സാഗരമാകുന്ന പൊങ്കാല ദിവസം ആറ്റുകാലിലും പരിസരത്തും സുരക്ഷയൊരുക്കാൻ തമിഴ്നാട് പൊലീസും കൈകോർക്കും. തമിഴ്നാട് പൊലീസിലെ ‘സ്പോട്ടർ’ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി തലസ്ഥാനത്തെത്തുന്നത്. സ്ഥിരം കുറ്റവാളികൾ തമിഴ്നാട്ടിലുണ്ട്. ഇവരെ കണ്ടാൽ സ്പോട്ടർ ടീം അംഗങ്ങൾക്ക് എളുപ്പത്തിൽ തിരിച്ചറിയാം. പൊങ്കാലയ്ക്കിടെയുണ്ടാകുന്ന തിക്കുംതിരക്കും മുതലെടുത്ത് നടക്കാനിടയുള്ള മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങളുടെ സാധ്യത കണക്കിലെടുത്താണ് കേരള പൊലീസ് തമിഴ്നാട് പൊലീസിന്റെ സഹായം തേടിയത്.
തമിഴ്നാട് പൊലീസിൽ നിന്ന് കുറ്റവാളികളുടെ ചിത്രങ്ങൾ ശേഖരിച്ച് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾക്കും നിലവിൽ അമ്പലത്തിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്. ഇത് കൂടാതെ കുറ്റവാളികളെ ഭക്തർക്ക് തിരിച്ചറിയാനായി ഇവരുടെ ചിത്രങ്ങൾ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുമെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ വി. അജിത് വ്യക്തമാക്കി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര് മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…