Friday, May 31, 2024
spot_img

ട്വിറ്റര്‍ ആസ്ഥാനത്തെ ലേലം ; ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോ ഓഫീസിലെ സാധനങ്ങളുടെ ലേലം പൊടിപൊടിച്ചു, ട്വിറ്റർ പക്ഷിയുടെ ലോഗോ പ്രതിമ വിറ്റത് 81 ലക്ഷം രൂപയ്ക്ക്

സാൻഫ്രാന്സിസ്കോ: ട്വിറ്ററിന്റെ സാൻഫ്രാൻസിസ്കോയിലെ ഓഫീസിലെ സാധനങ്ങൾ ഇലോൺ മസ്‌ക് വില്പന നടത്തി . ഹെറിറ്റേജ് ഗ്ലോബൽ പാർട്‌ണേഴ്‌സ് ഇങ്ക് സംഘടിപ്പിച്ച 27 മണിക്കൂർ ഓൺലൈൻ ലേലത്തിൽ ഇലക്‌ട്രോണിക്‌സ്, ഫർണിച്ചറുകൾ തുടങ്ങി അടുക്കള സാമഗ്രികൾ ഉൾപ്പടെ 600-ലധികം ഇനങ്ങളാണ് ലേലത്തിൽ വെച്ചത്.

ട്വിറ്ററിന്റെ പ്രശസ്തമായ പക്ഷി ലോഗോയുടെ പ്രതിമയാണ് ഏറ്റവും കൂടുതൽ വിലക്ക് വിറ്റുപോയത്. 100,000 ഡോളർ അതായത് 81,25,000 ഇന്ത്യൻ രൂപയ്ക്കാണ് ഈ പ്രതിമ ലേലത്തിൽ വിറ്റുപോയത്. 10 അടിയോളം വരുന്ന നിയോൺ ട്വിറ്റർ ബേർഡ് ഡിസ്‌പ്ലേ 40,000 ഡോളറിന് വിറ്റു. അങ്ങനെ ഒട്ടനവധി സാധനങ്ങളാണ് ലേലത്തിൽ വിറ്റത്. ഈ വിൽപ്പന ട്വിറ്ററിന്റെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി.

Related Articles

Latest Articles