Sunday, May 19, 2024
spot_img

ധീരതയെ പ്രകീർത്തീച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും; ദേശീയ ദുരന്ത നിവാരണ സേന ദിനത്തിൽ പ്രശംസ ഏറ്റുവാങ്ങി സേനാംഗങ്ങൾ

ന്യൂഡൽഹി: ദേശീയ ദുരന്ത നിവാരണ സേന ദിനത്തോടനുബന്ധിച്ചു സേനാംഗങ്ങളുടെ ധീരതയെ പ്രകീർത്തീച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.2006-ലാണ് ദുരന്ത നിവാരണ സേന സ്ഥാപിക്കപ്പെട്ടത്.എത് ദുരന്തമുഖങ്ങളിലും പൗരൻമാർക്ക് ആശ്രയവുമായി എത്തുന്നവരാണിവർ എന്നും രാജ്യം ദുരന്തനിവാരണ മേഖലയിൽ പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാനുള്ള യജ്ഞത്തിലാണെന്നും ആശംസയിൽ അദ്ദേഹം പറഞ്ഞു.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ആശംസകൾ നേർന്നു.ധീരത, സേവനം, ദൗത്യബോധം എന്നിവയുടെ പ്രതീകമാണ് ദേശീയ ദുരന്ത നിവാരണ സേനയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവർഷവും ജനുവരി 19-നാണ് ദേശീയ ദുരന്തനിവാരണ സേനാ ദിനമായി ആചരിക്കുന്നത്.ദുരന്തങ്ങൾ അതിജീവിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായിരിക്കും രാജ്യം പ്രാധാന്യം നൽകുകയെന്നും പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

Related Articles

Latest Articles