Sunday, May 19, 2024
spot_img

വെസ്റ്റിൻഡീസിനെ മലർത്തിയടിച്ച് ഓസ്‌ട്രേലിയ ; വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയയുടെ വമ്പൻ കടന്നുകയറ്റം

കേപ്ടൗൺ: വനിതാ ലോകകപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലിലേയ്‌ക്ക് ഓസ്‌ട്രേലിയയുടെ വമ്പൻ കടന്നുകയറ്റം . ആദ്യ സെമി ഫൈനലിൽ വെസ്റ്റിൻഡീസിനെ 157 റൺസിനാണ് ഓസ്‌ട്രേലിയൻ പെൺ പട തകർത്തത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ വെറും 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് പിന്നീട് 305 റൺസ് അടിച്ചു കൂട്ടിയത്. രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് പോരാട്ടത്തിലെ വിജയിയെയാണ് ഓസ്‌ട്രേലിയ പിന്നീട് നേരിടുക .

അലീസ ഹീലിയുടെ 107 പന്തുകളിലെ 129 റൺസും ഓപ്പണിംഗ്‌ സഖ്യത്തിൽ ഒപ്പമുണ്ടായിരുന്ന റേച്ചൽ ഹെയ്ൻസിന്റെ 100 പന്തുകളിലെ 85 റൺസുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ നേടിയെടുക്കാൻ സഹായിച്ചത്

Related Articles

Latest Articles