ദുബായ്: ഏറ്റവും പുതിയ ഐസിസി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി ഇന്ത്യയുടെ രവിചന്ദ്രൻ അശ്വിൻ. വെസ്റ്റിൻഡീസ് താരം ജേസൺ ഹോൾഡറിനെ പിന്നിലാക്കിയാണ് അശ്വിൻ രണ്ടാം സ്ഥാനത്തെത്തിയത്. പട്ടികയിൽ ഇന്ത്യയുടെ ജഡേജയാണ് ഒന്നാം സ്ഥാനത്തുള്ളത്.
341 ആണ് അശ്വിന്റെ ടെസ്റ്റ് റാങ്കിംഗ്. ജഡേജയുടേത് 385 ആണ്. ഗ്രെനഡയിൽ നടന്ന ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിന് ശേഷം വെസ്റ്റിൻഡീസ് താരം കൈൽ മേയേഴ്‌സ് 11-ാം സ്ഥാനത്തെത്തി. നേരത്തെ 29-ാം സ്ഥാനത്തായിരുന്നു കൈൽ മേയേഴ്‌സ്. 198 ആണ് മേയേഴ്‌സിന്റെ റാങ്കിംഗ്.

