Monday, May 20, 2024
spot_img

വൻ സ്കോറിലേക്ക് കുതിച്ച് ഓസ്‌ട്രേലിയ !!
ഡബിൾ സെഞ്ചുറിക്കരികിൽ ഖ്വാജ

അഹമ്മദാബാദ് : ഇന്ത്യയ്ക്കെതിരായ നാലാം ടെസ്റ്റിൽ വമ്പൻ സ്കോറിലേക്ക് കുതിച്ച് ഓസ്ട്രേലിയ. ആദ്യദിനത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന നിലയില്‍ ബാറ്റിംഗ് നിർത്തിയ ഓസീസ് രണ്ടാം ദിനം 400 കടന്നു. കാമറൂൺ ഗ്രീൻ (170 പന്തിൽ 114), ഓപ്പണർ ഉസ്മാൻ ഖ്വാജ (418 പന്തിൽ 178*) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളായിരുന്നു ഓസീസ് സ്കോർബോർഡിന്റെ നട്ടെല്ല്. ഒടുവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ 145 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 406 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. അഞ്ചാം വിക്കറ്റിൽ കാമറൂൺ ഗ്രീനും ഖ്വാജയും ചേർന്നൊരുക്കിയ ഡബിൾ സെഞ്ചറി (208) കൂട്ടുകെട്ട് നിർണ്ണായകമായി.

ആദ്യ സെഷനുകളിൽ ഓസീസ് ബാറ്റർമാർക്ക് ഭീഷണി ഉയർത്താൻ ഇന്ത്യൻ ബോളർമാര്‍ക്കു സാധിച്ചില്ല. 143 പന്തുകളിൽനിന്നാണ് കാമറൂൺ ഗ്രീന്‍ സെഞ്ചറി ഉറപ്പിച്ചത്. ലഞ്ചിനു പിരിയുമ്പോൾ ഓസീസ് സ്കോർ നാലിന് 347.

കാമറൂൺ ഗ്രീനിനെ വിക്കറ്റ് കീപ്പർ ഭരതിന്റെ കൈകളിലെത്തിച്ച് സ്പിന്നര്‍ ആർ. അശ്വിനാണ് ഇന്ത്യയ്ക്ക് ആശ്വാസം പകർന്നത്. അലക്സ് കാരിയെയും (പൂജ്യം), മിച്ചൽ സ്റ്റാർക്കിനെയും (20 പന്തിൽ ആറ്) പുറത്താക്കി അശ്വിൻ വിക്കറ്റ് നേട്ടം നാലാക്കി. ഉസ്മാൻ ഖ്വാജയും നേഥൻ ലയണുമാണു (34 പന്തിൽ ആറ്) ഇപ്പോൾ ക്രീസിൽ.

Related Articles

Latest Articles