Wednesday, May 22, 2024
spot_img

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പറിൽ ചുവപ്പിന്റെ അധിനിവേശം ; ചോദ്യങ്ങൾ മുഴുവനും പ്രത്യക്ഷപ്പെട്ടത് ചുവന്ന മഷിയിൽ,അമ്പരന്ന് വിദ്യാർത്ഥികൾ

തിരുവനന്തപുരം: ഇന്നാണ് പ്ലസ് വൺ പരീക്ഷ ആരംഭിച്ചത്.സമയത്ത് തന്നെ പരീക്ഷ ആരംഭിച്ചു.എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ചോദ്യങ്ങൾ വന്നത് ചുവന്ന മഷിയിലായിരുന്നു. സാധാരണ വെള്ള പേപ്പറിൽ കറുത്ത മഷിയിൽ അച്ചടിച്ചുവരുന്ന ചോദ്യപേപ്പറിലാണ് ഇത്തവണ ചുവപ്പിന്‍റെ ‘അധിനിവേശം’. വ്യത്യസ്തമായ ചോദ്യപേപ്പർ കണ്ട വിദ്യാർഥികൾ ആദ്യമൊന്ന് അമ്പരന്നു.

അതേസമയം, ഒരേസമയം ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നടക്കുന്നതിനാൽ മാറി വിതരണം ചെയ്യുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്ലസ് വൺ ചോദ്യങ്ങളുടെ നിറം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു പറഞ്ഞു. പ്ലസ് ടു ചോദ്യങ്ങൾ കറുത്ത മഷിയിൽ തന്നെയാണ് അച്ചടിച്ചുനൽകിയത്. എന്നാൽ, മുൻവർഷങ്ങളിലും ഒരേസമയം ഒന്നും രണ്ടും വർഷ പരീക്ഷകൾ നടന്നപ്പോൾ ഉണ്ടാകാത്ത പ്രശ്നത്തിന്‍റെ പേരിൽ ഇപ്പോൾ ചോദ്യങ്ങളുടെ നിറം മാറ്റിയതിന് ന്യായീകരണമില്ലെന്നാണ് പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾ പറയുന്നത്.

Related Articles

Latest Articles