Thursday, May 9, 2024
spot_img

കൊച്ചിയെ വിഴുങ്ങിയ പുക, വിഷപ്പുകയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?,അറിയേണ്ടതെല്ലാം

എട്ട് ദിവസമായി അതികഠിനമായ പ്രതിസന്ധിയിലൂടെ ആണ് കൊച്ചി നഗരം കടന്ന് പോകുന്നത്. ബ്രഹ്മപുരത്തെ മാലിന്യ പ്ലാൻ്റിലുണ്ടായ തീപ്പിടുത്തത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് കൊച്ചി നിവാസികൾ നേരിടുന്നത്. ശ്വാസതടസം, ചുമ, തൊലിപ്പുറത്തെ അസ്വസ്ഥതകൾ തുടങ്ങി പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ് ആളുകൾ നേരിടുന്നത്. പുക തുടരുന്നത് ദീർഘകാല അടിസ്ഥാനത്തേക്ക് ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സ്കൂളുകൾക്ക് തുടർച്ചയായി അവധി നൽകിയിരിക്കുന്നത് ഈ വിഷപുക ശ്വസിക്കുന്നത് മൂലമുള്ള രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി.പ്ലാൻ്റിൽ അമിതമായി കത്തുന്നത് പ്ലാസ്റ്റികായത് കൊണ്ട് തന്നെ അന്തരീക്ഷത്തിലേക്ക് ഉയരുന്നത് കാർബോ മൊണോക്സൈഡ്, ഫുറാൻ, ഡയോക്സിൻ, പോളിസൈറ്റിക് അരോമാറ്റിക് ഹൈഡ്രോ കാർബൺ തുടങ്ങി നിരവധി കെമിക്കലുകളാണ് വരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളാണ് കൂടുതലായും ഈ വിഷപ്പുക കാരണമുണ്ടാകുന്നത്. വെളുപ്പിനെയും രാത്രി കാലങ്ങളിലും പുക കഠിനമായി ഉയരുന്നതാണ് വെല്ലുവിളിയാവുന്നത്. രാത്രി കാലങ്ങളിൽ ഉറങ്ങുമ്പോൾ മുറിക്കുള്ളിൽ പുക കയറുന്നത് പലരും അറിയാതെ പോകുന്നുണ്ട്.

ദീർഘനാൾ ഈ പുക ശ്വസിക്കുന്നത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. സ്ത്രീകളും പുരുഷന്മാരിലും പ്രത്യുത്പാദന പ്രശ്നങ്ങൾ ഉണ്ടാക്കാനും ഇത് കാരണമാകും. വിഷപ്പുകയിൽ നിന്ന് രക്ഷനേടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഡോ. ഡാനിഷ് സലിം യൂട്യൂബിലൂടെ പങ്കുവെച്ച ചിവ നിർദേശങ്ങൾ നോക്കാം.
ജനലുകൾ അടയ്ക്കാം

വിഷപ്പുകയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവർ ജനലുകളും വാതിലുകളും അടച്ചിടാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനുള്ളിലേക്ക് പുക കടക്കാതിരിക്കാനാണ് ഇത്. എസി, ഹീറ്ററുകൾ എന്നിവ ഉപയോഗിക്കാതിരിക്കാൻ നിർബന്ധമായും ശ്രദ്ധിക്കുക. പുറത്ത് നിന്നുള്ള പുക അകത്തേക്ക് കടക്കാൻ ഇവ കാരണമാകും. ഫാൻ ഇട്ട് ഉറങ്ങുന്നതായിരിക്കും ഏറ്റവും നല്ലത്.

എൻ 95 മാസ്ക്

നിരബന്ധമായും ഈ പ്രദേശങ്ങളിൽ താമസിക്കുന്നർ എൻ് 95 മാസ്കുകൾ ധരിക്കാൻ ശ്രമിക്കണം. വീടിന് പുറത്തേക്ക് പോകുമ്പോഴും തീപ്പിടുത്ത സ്ഥലങ്ങളിലേക്ക് പോകുന്നവരും ഈ മാസ്ക് ധരിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും. കൊവിഡ് സമയത്ത് മാസ്ക് ഉപയോഗം നിരബന്ധമായിരുന്നത് കാരണം മറ്റ് ആരോഗ്യ പ്രശ്നങ്ങളും തടയാൻ കഴിഞ്ഞിരുന്നു.

മാറി താമസിക്കാം

നിലവിൽ ഈ പ്രദേശത്തിന് അടുത്ത് താമസിക്കുന്നവർക്ക് മറ്റ് എവിടേയ്ക്ക് എങ്കിലും മാറാൻ കഴിയുമെങ്കിൽ മാറി താമസിക്കാൻ ശ്രമിക്കുക. താത്കാലിമായി മാറി താമസിക്കുന്നത് ഒരു പരിധി വരെ ഈ പുകയിൽ നിന്ന് രക്ഷ നേടാൻ സഹായിക്കും.ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, കൈകളിൽ നീല നിറം എന്നിവ ശ്രദ്ധയിൽപ്പെടാൽ ഉടൻ തന്നെ ആശുപത്രിയിൽ എത്തി ചികിത്സ തേടേണ്ടത് വളരെ പ്രധാനമാണെന്നും ഡോക്ടർ പറയുന്നു.

Related Articles

Latest Articles