Saturday, May 4, 2024
spot_img

മെല്‍ബണ്‍ ടെസ്റ്റ്: ഓസീസിനെ എറിഞ്ഞിട്ട് ടീം ഇന്ത്യ; വിറപ്പിച്ച് ബൗളര്‍മാര്‍ 195-ന് പുറത്ത്

മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 195 റണ്‍സിന് പുറത്താക്കി ഇന്ത്യ. ആതിഥേയരായ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്‌സ് 195 ല്‍ അവസാനിപ്പിച്ച് ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എടുത്ത നിലയിലാണ്. തകര്‍പ്പന്‍ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ച ജസ്പ്രിത് ഭുംറയുടേയും രവിചന്ദ്ര അശ്വിന്റേയും മുഹമ്മദ് സിറാജിന്റേയും മികവിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ചുരുട്ടികെട്ടയത്. പേസുകൊണ്ട് ബുംറയും സ്പിന്നുകൊണ്ടു അശ്വിനും കംഗാരുക്കളെ എറിഞ്ഞിട്ടു.

ഭുംറ നാലും അശ്വിന്‍ മൂന്നും ഇതാദ്യമായി ടെസ്റ്റ് കളിക്കുന്ന സിറാജ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. വീന്ദ്ര ജഡേജയ്ക്കും ഒരു വിക്കറ്റുണ്ട്. ആദ്യ ദിനം മൂന്നു സെഷന്‍ തികച്ചു നില്‍ക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല; 195 റണ്‍സിന് ടീം ഒന്നടങ്കം പുറത്തായി. 132 പന്തില്‍ 48 റണ്‍സടിച്ച മാര്‍നസ് ലബ്യുഷെയ്‌നാണ് ഓസീസ് നിരയിലെ ടോപ്‌സ്‌കോറര്‍. ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് എടുത്ത നിലയിലാണ്. ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ 11 ഓവര്‍ പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ 28 റണ്‍സുമായും ചേതേശ്വര്‍ പൂജാര ഏഴു റണ്‍സുമായും നില്‍ക്കുകയാണ്. ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ മുഹമ്മദ സിറാജും മികച്ച പ്രകടനമാണ് കാട്ടിയത്. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റിരുന്നു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ അജിങ്ക്യാരഹാനേയാണ് ഇന്ത്യയെ നയിക്കുന്നത്.

ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും പ്ലേയിങ് 11

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ: മാത്യു വെയ്ഡ്, ജോ ബേണ്‍സ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറോണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (നായകന്‍, വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലയോണ്‍, ജോഷ് ഹേസല്‍വുഡ്.

Related Articles

Latest Articles