Tuesday, April 23, 2024
spot_img

“കേരളം, അപകടമുനമ്പിൽ. ജനിതക മാറ്റം സംഭവിച്ച കോവിഡും കേരളത്തിലെത്തി”

ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുമായി എട്ടു പേരാണ് സംസ്ഥാനത്ത് വന്ന് ചേർന്നിരിക്കുന്നത്..!!
കഴിഞ്ഞ മൂന്ന് ദിവസങ്ങളായി, (23 ഡിസംബർ) ബ്രിട്ടനിലേക്കും, തിരിച്ചുമുള്ള വിമാനങ്ങൾ ഇന്ത്യ നിർത്തി വച്ചിരിക്കുകയാണ്. അതായത് ഇപ്പറഞ്ഞ എട്ടു പേർ അതിന് മുമ്പ് എത്തിയവരാണന്ന് സാരം..! (അതിന് മുൻപെത്തിയവരിൽ ആരെങ്കിലും വൈറസ് ബാധിതരരാണോയെന്ന് ഇപ്പോഴും വ്യക്തമല്ല)

ഇന്ന് രാവിലെയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ഈ എട്ടു പേരുടെ വിവരം തന്നെ സ്ഥിരീകരിച്ചത്. ആഴ്ചയിലേറെയായി സംസ്ഥാനത്തുള്ളയിവർ ഇതിനോടകം ഇവർ എത്ര പേരിലേക്ക് കൊറോണയുടെ രൂപാന്തരം പ്രാപിച്ച ഈ പുതിയ വൈറസ് പകർന്നു കാണുമെന്ന് ദൈവത്തിനറിയാം..!!
കൊറോണയുടെ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് അമ്പത്(50%) മുതൽ എഴുപത് (70%) ശതമാനം വേഗത്തിൽ പകരുന്നതാണെന്ന് ഇതേക്കുറിച്ച് ഗവേഷണം ചെയ്യുന്ന ലണ്ടൻ സ്ക്കൂൾ ഓഫ് ഹൈജീൻ & ട്രോപ്പിക്കൽ മെഡിസിനിലെ ശാസ്ത്രജ്ഞർ പറയുന്നത്. കുട്ടികളെ ഇത് വേഗം ബാധിക്കുമെന്നും, ഈ വൈറസ് ബാധിക്കുന്നവർ രക്ഷപ്പെടാനുള്ള സാദ്ധ്യതയാകട്ടെ മുൻപുള്ളതിലും കുറയുകയും ചെയ്തുവെന്നും അവർ പറയുന്നു. ഇതേക്കുറിച്ച് ഗവേഷണം ചെയ്യുന്ന സൗത്താഫ്രിക്കൻ ശാസ്ത്രഞ്ജരും ഈ ആശങ്ക പങ്കു വയ്ക്കുന്നു. പുതിയിനം കോവിഡിന്റ്റെ വ്യാപനം പടർന്നു തുടങ്ങിയാൽ, അതിന്റ്റെ വ്യാപനം നിയന്ത്രിക്കുക ദുഷ്ക്കരമായിരിക്കുമെന്ന ആശങ്കയാണ്, ലണ്ടനിലെ ഹാർവാഡ് ടി.എച്ച് ചാൻ സ്ക്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്ത് പങ്ക് വയ്ക്കുന്നത്.

കോവിഡ് വ്യാപനത്തെക്കുറിച്ച് ഒട്ടും ആശ്വാസകരമായ വാർത്തകളല്ല ഇതൊന്നും. പ്രത്യേകിച്ചും, ഈ പുതിയ ഇനം കോവിഡ് ബാധിച്ചവർ കേരളത്തിലെത്തിയിട്ടും തിരിച്ചറിയാൻ വൈകിയെന്ന വാര്‍ത്ത കൂടി പുറത്തു വരുമ്പോൾ..!
ഇപ്പോൾ തന്നെ, കോവിഡ് വ്യാപന നിരക്കിൽ, രാജ്യത്ത് മുൻപന്തിയിലാണ് കേരളം. മുന്തിയിനത്തിന്റ്റെ കൂടെ വരവോടെ കൂടുതൽ ഗുരുതരമായ ഒരവസ്ഥ നേരിടുകയാണ് കേരളം… ! ഈ സമയത്താണ്, മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പര്യടനത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്…!! മുഖ്യമന്ത്രിയെ കാണാനും ശ്രവിക്കാനും ജനം കൂടും. ഒപ്പം അപകടവും. എഴുപത്തിയഞ്ചുകാരനാണ് മുഖ്യമന്ത്രി. ഈ അനാവശ്യ യാത്ര അദ്ദേഹത്തിന് തന്നെ അപകടമാണ്. മാധ്യമങ്ങളാകട്ടെ കൊറോണ വ്യാപനത്തിൽ ഇപ്പോൾ കേരളം നേരിടുന്ന പ്രതിസന്ധിയെ തുറന്ന് കാട്ടുന്നുമില്ല.. കണ്ടറിയാം, കേരളമേ, നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്ന്..!!!

രഞ്ജിത്ത് ഗോപാലകൃഷ്ണൻ

Related Articles

Latest Articles