Thursday, May 9, 2024
spot_img

കാസർകോട് മേലുദ്യോഗസ്ഥന്റെ പീഡനത്തിനെതിരെ നടപടി; ആരോപണവിധേയൻ്റെ കീഴിൽ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി

കാസ‍ർകോട്: കാസര്‍കോട് റീസര്‍വേ അസിസ്റ്റന്‍റ് ഡയറക്ടര്‍ ഓഫീസില്‍ മേലുദ്യോഗസ്ഥൻ പീഡിപ്പിക്കുന്നുവെന്ന് പരാതി ഉന്നയിച്ച യുവതിയെ ആ ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റി. കാസർകോട് കളക്ടറേറ്റിലെ ആർ സെക്ഷനിലേക്കാണ് സ്ഥലം മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് യുവതി കൈപ്പറ്റി.
ഉദ്യോഗസ്ഥന് കീഴിൽ നിന്ന് മാറ്റിത്തരണമെന്ന് യുവതി നേരത്തെ അഭ്യർത്ഥിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല.

മേലുദ്യോഗസ്ഥനെതിരെ നടപടി ആവശ്യപെട്ട് സർവേ & ലാന്റ് റെക്കോർഡ് ഡയറക്ടർക്ക് യുവതി പരാതി നൽകിയിരുന്നുവെങ്കിലും കാര്യമായ നടപടിയുണ്ടായിരുന്നില്ല. പരാതിയില്‍ അന്വേഷണം കൃത്യമല്ലെന്ന് ആരോപിച്ച് എന്‍ജിഒ അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഓഫീസിന് മുന്നില്‍ പ്രകടനവും കുത്തിയിരിപ്പും നടത്തിയായിരുന്നു പ്രതിഷേധം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles