ലക്‌നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. രാവിലെ മുതൽ ഉച്ചയ്‌ക്ക് 2.30 വരെ അവധിയായിരിക്കും. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്നതിനായാണ് അവധി നൽകിയിരിക്കുന്നതെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം, എല്ലാ മന്ത്രിമാരിൽ നിന്നും അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രധാനമന്ത്രി ഈ തീരുമാനം കൈക്കൊണ്ടത്. ജനുവരി 22 ന് മന്ത്രിമാരോട് വീടുകളിൽ വിളക്ക് തെളിയിക്കാനും പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ദീപാവലി പോലെ ആഘോഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

