ന്യൂഡല്‍ഹി : 4000 കേന്ദ്ര പോലീസ് സേനാംഗങ്ങള്‍കൂടി വെള്ളിയാഴ്ച അയോധ്യയില്‍ സുരക്ഷാചുമതലയേറ്റു. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാര്‍പ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകള്‍ ഒഴിപ്പിച്ചിട്ടുണ്ട്.
അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്.
ലഖ്‌നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്നൗവിൽ ഒരു വിമാനവും സജ്ജമാക്കി നിർത്തും. അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കുന്നതിനാണിത്.

