Saturday, May 18, 2024
spot_img

‘ശ്രീരാമനില്ലാത്ത അയോധ്യ ഒന്നുമല്ല’; ശ്രീരാമനോടുള്ള ഭക്തിയും സ്‌നേഹവും കൊണ്ടാണ് എന്റെ പേര് പിറന്നത് എന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ലക്‌നൗ : ശ്രീരാമനില്ലാതെ അയോധ്യ ഇല്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അയോധ്യയിൽ രാമായണ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാമനില്ലാതെ അയോധ്യ അയോധ്യയാവില്ല. എവിടെയാണോ രാമൻ, അയോധ്യ അവിടെയാണ്. ശ്രീരാമൻ ഈ നഗരത്തിലാണ് വസിക്കുന്നത്. അതുകൊണ്ട് ഈ സ്ഥലം അയോധ്യയാണ്. ശ്രീരാമനോടും രാമകഥകളോടുമുള്ള ഭക്തിയും സ്‌നേഹവും കാരണമാകും എന്റെ കുടുംബം എനിക്ക് ഈ പേരു നൽകിയത്’- രാഷ്ട്രപതി പറഞ്ഞു.

യുദ്ധം അസാധ്യമാണ് എന്നാണ് അയോധ്യ എന്ന പേര് അര്‍ഥമാക്കുന്നത്. രഘുവംശി രാജാക്കന്മാരായ രഘു, ദിലീപ്, അജ്, ദശരഥന്‍, രാമന്‍ എന്നിവരുടെ ധൈര്യവും ശക്തിയും നിമിത്തം അവരുടെ രാജ്യം അജയ്യമായി കണക്കാക്കപ്പെട്ടു. അങ്ങനെയാണ് ഈ നഗരത്തിന്റെ പേര് ‘അയോധ്യ’ എന്നായി മാറുന്നത് എന്ന് രാം നാഥ് കൊവിന്ദ് പറഞ്ഞു.

മാഹരമല്ല വനവാസകാലത്ത് അയോധ്യയിലേയും മിഥിലയിലേയും സൈന്യത്തെ രാമന്‍ യുദ്ധത്തിന് വിളിച്ചില്ല. അദ്ദേഹം കോള്‍, ഭീല്‍, വാണര്‍ എന്നിവരെ ഉപയോഗിച്ച്‌ സൈന്യത്തെ രൂപീകരിച്ചു. സേനയില്‍ അദ്ദേഹം ജടായുവിനേയും ഉള്‍പ്പെടുത്തി. ഗോത്രങ്ങളുമായുള്ള സൗഹൃദവും സ്നേഹവും അദ്ദേഹം കൂടുതല്‍ ദൃഢപ്പെടുത്തിയെന്നും രാം നാഥ് കൊവിന്ദ് പറഞ്ഞു. രാമായണ പരിപാടിയുടെ പോസ്റ്റല്‍ കവര്‍ പ്രകാശിപ്പിച്ചതിന് ശേഷമാണ് രാഷ്‌ട്രപതി മടങ്ങിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles