Wednesday, December 17, 2025

അയോധ്യയിൽ രാമക്ഷേത്രനിര്‍മാണത്തില്‍ ഉറച്ച്‌ ഹിന്ദു സംഘടനകള്‍: 21-ന് ക്ഷേത്രത്തിന് തറക്കല്ലിടും

പ്രയാഗ്‍രാജ്: അയോധ്യയില്‍ ഈ മാസം 21ന് രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവ‌ര്‍ത്തിച്ച്‌ സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിന് മുന്നോടിയായി 17 ന് സന്ന്യാസിമാ‌ര്‍ പ്രയാ​ഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് തിരിക്കും. നേരത്തെ കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തില്‍ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.‌

തര്‍ക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകള്‍ക്ക് വിട്ടു നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. 31 സെന്‍റ് മാത്രമാണ് തര്‍ക്കഭൂമിയെന്നും ബാക്കിയുള്ള ഭൂമി ഉടമകള്‍ക്ക് നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബാബ്‍റി മസ്ജിദ് നിന്നിരുന്ന 2.71 ഏക്കറില്‍ 31 സെന്‍റ് മാത്രമാണ് തര്‍ക്കഭൂമിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. മാത്രമല്ല, ബാബ്‍റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന്‍റെയും മറ്റ് ചെറുക്ഷേത്രങ്ങളുടേതുമാണ്.

Related Articles

Latest Articles