അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന് നേരെ ബോംബ് ഭീഷണി മുഴക്കിയ രണ്ട് പേർ പിടിയിൽ. താഹർ സിംഗ്, ഓം പ്രകാശ് മിശ്ര എന്നിവരാണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണസംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെയും വധഭീഷണി മുഴക്കിയിരുന്നു
വ്യാജ അക്കൗണ്ടിലൂടെയാണ് യുവാക്കൾ ബോംബ ഭീഷണി മുഴക്കി പോസ്റ്റിട്ടത്. ഇതിനായി രണ്ട് വ്യാജ ഇ മെയിൽ വിലാസങ്ങളും യുവാക്കൾ നിർമ്മിച്ചിരുന്നു. ഇ മെയിൽ വിലാസങ്ങൾ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. വ്യാജ ഇ മെയിൽ വിലാസങ്ങൾ നിർമ്മിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോണുകളും വൈഫൈ റൂട്ടറും അന്വേഷണ സംഘം കണ്ടെടുത്തു.

