Thursday, May 2, 2024
spot_img

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമി ആഘോഷമാക്കാനൊരുങ്ങി അയോദ്ധ്യപുരി; സുരക്ഷാ ക്രമീകരണങ്ങൾ ശക്തം; ഒരുക്കങ്ങൾ പരിശോധിച്ച് ഉത്തർപ്രദേശ് ഭരണകൂടം

ലക്‌നൗ: പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കൊരുങ്ങി അയോദ്ധ്യപുരി. ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിൽ സുരക്ഷ ശക്തമാക്കി ഉത്തർപ്രദേശ് ഭരണകൂടം. അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഭരണകൂടം അറിയിച്ചു. സുരക്ഷ മുൻനിർത്തി ക്ഷേത്രനഗരിയെ ഏഴ് സോണുകളായും 39 സെക്ടറുകളായും തിരിച്ചിട്ടുണ്ട്. സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെ രണ്ട് സോണുകളായും 11 ക്ലസ്റ്ററുകളായും വിന്യസിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് ഭരണകൂടം വ്യക്തമാക്കി.

11 അഡീഷണൽ പൊലീസ് സൂപ്രണ്ടുമാർ, 26 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടുമാർ, 150 ഇൻസ്പെക്ടർമാർ, 400 സബ് ഇൻസ്പെക്ടർമാർ, 25 വനിതാ സബ് ഇൻസ്പെക്ടർമാർ, 1305 ചീഫ് കോൺസ്റ്റബിൾമാർ, 270 വനിതാ ചീഫ് കോൺസ്റ്റബിൾമാർ എന്നിവരെയാണ് സുരക്ഷയ്‌ക്കായി വിന്യസിച്ചിട്ടുള്ളത്.

15 ഡ്രോണുകളും, 111 സിസിടിവി ക്യാമറകളും വഴി ഉദ്യോഗസ്ഥർ സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും. കഴിഞ്ഞ 9-നായിരുന്നു രാമജന്മഭൂമിയിൽ രാമനവമി ആഘോഷങ്ങൾക്ക് തുടക്കമായത്. ഈ മാസം 17-നാണ് രാമനവമി. ഏകദേശം 25 ലക്ഷം ഭക്തർ ആഘോഷങ്ങളുടെ ഭാഗമായി അയോദ്ധ്യയിലെത്തുമെന്നാണ് വിലയിരുത്തൽ.

Related Articles

Latest Articles