എറണാകുളം കലൂരിൽ ഒന്നരവയസുകാരിയെ വെള്ളത്തിൽ മുക്കികൊന്ന കേസില്‍ അറസ്റ്റിലായ അച്ഛനെയും അമ്മൂമ്മയെയും ഇന്ന് മജിസ്ട്രേറ്റിനു മുന്പില് ഹാജരാക്കും. കൊലപാതകം നടത്തിയ ജോണ്‍ ബിനോയ് ഡിക്രൂസിനൊപ്പം ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി പ്രതികള്‍ക്ക് വേണ്ടി തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.
ഇന്നലെ തിരുവനന്തപുരത്ത് വച്ചാണ് സിപ്സിയെ കസ്റ്റഡിയില്‍ എടുത്തത്. രാത്രി അങ്കമാലിയില്‍ നിന്നാണ് കുട്ടിയുടെ അച്ഛന് സജീവനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. രാത്രിയോടെ ഇവരെ കൊച്ചി പോലീസിന് കൈമാറി. കുഞ്ഞിന്റെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് മുത്തശ്ശിക്കും അച്ഛനുമെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.

