Saturday, September 26, 2026

കരുനാഗപ്പള്ളിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി; കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി, അന്വേഷണം ആരംഭിച്ചു

കൊല്ലം: കരുനാഗപ്പള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തറയിൽ മുക്കിലെ വീടിന് സമീപത്ത് നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്.

പ്രദേശവാസികളാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു.

കുഞ്ഞിനെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles