Saturday, May 18, 2024
spot_img

മോശം പെരുമാറ്റം; സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പരാതിയുമായി വനിതാ പ്രവർത്തക; അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ച് ഏരിയാ കമ്മിറ്റി നേതൃത്വം

പത്തനംതിട്ട : സിപിഎം പത്തനംതിട്ട കോഴഞ്ചേരി ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പരാതിയുമായി വനിതാ പ്രവര്‍ത്തക രംഗത്ത് വന്നു. മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയെത്തുടർന്ന് പാർട്ടി അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചു. മല്ലപുഴശേരി സ്വദേശിയായ ഏരിയാ കമ്മിറ്റി അംഗത്തിനെതിരേയാണ് പരാതി ഉയർന്നിരിക്കുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇതുസംബന്ധിച്ച പരാതിയുമായി യുവതി മല്ലപുഴശേരി ലോക്കല്‍ കമ്മിറ്റിയെ സമീപിച്ചത്. എന്നാല്‍ പരാതിയില്‍ യാതൊരു നടപടിയുമുണ്ടാകാത്തതിനെത്തുടർന്ന് അവര്‍ ഏരിയ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. ലോക്കല്‍ കമ്മിറ്റി നേതൃത്വം ഇടപെട്ട് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമങ്ങൾ നടത്തി എന്നും ആരോപണം ഉയരുന്നുണ്ട്. യുവതി പോലീസില്‍ പരാതി നല്‍കുമെന്ന ഘട്ടത്തിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ വ്യാഴാഴ്ച ചേര്‍ന്ന ഏരിയാ കമ്മിറ്റി യോഗമാണ് പരാതിയില്‍ അന്വേഷണം നടത്താന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയത്.

Related Articles

Latest Articles