Saturday, May 4, 2024
spot_img

പ്രധാനമന്ത്രിക്കെതിരായ കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെയുടെ വിഷപാമ്പ് പ്രയോഗം കർണ്ണാടകയിലെ തോൽവി ഉറപ്പിച്ചിട്ട്; ഭാവിയിൽ കേരളവും ബിജെപി ഭരിക്കും പ്രതീകരണവുമായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരാമർശം അപലപനീയമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു, വരുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതു കൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ ഖാർഗെ വിഷപാമ്പ് പ്രയോഗം നടത്തിയതെന്നും കർണാടകയിൽ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും പ്രമോദ് സാവന്ത് വ്യക്തമാക്കി.

എല്ലാ വിഭാഗങ്ങളോടും ഒരേ സമീപനമാണ് ബിജെപി വച്ചുപുലർത്തുന്നതെന്നും ക്രിസ്ത്യൻ വിഭാഗം ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി ഭരണം നേടിയതെന്നും ഭാവിയിൽ കേരളവും ബിജെപി ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദിയെപ്പോലെയുള്ള ഒരു നല്ല മനുഷ്യൻ തരുന്നത് വിഷമല്ല എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. പക്ഷേ രുചിച്ചു നോക്കിയാൽ മരിച്ചു പോകും എന്നാണ് ഖാർഗെ പറഞ്ഞത്.

Related Articles

Latest Articles