Celebrity

നടി തൃഷയ്‌ക്കെതിരായ മോശം പരാമർശം; മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും; നടനോട് ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

ചെന്നൈ: നടി തൃഷക്കെതിരെ മോശം പരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെ ഇന്ന് പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് മൻസൂർ അലി ഖാനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് നടന് കഴിഞ്ഞ ദിവസം സമൻസ് നൽകിയിരുന്നു. മോശം പരാമർശത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ ഇപ്പോഴും തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് മൻസൂർ അലിഖാൻ.

സംഭവത്തിൽ മാപ്പ് പറയില്ലെന്നും കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. താൻ തമാശ രൂപേണയാണ് പരാമർശം നടത്തിയത് എന്നായിരുന്നു വിവാദങ്ങൾക്ക് പിന്നാലെയുള്ള മൻസൂർ അലി ഖാന്റെ പ്രതികരണം. നിരവധി മുൻനിര നായികമാർക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ട്. അവർക്കെല്ലാം തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തിൽ തമാശയായിട്ടായിരുന്നു താൻ മറുപടി നൽകിയത്. ഇപ്പോൾ നടക്കുന്ന ഭീഷണികൾക്ക് മുന്നിൽ വഴങ്ങുന്ന വ്യക്തിയല്ല താനെന്നും മൻസൂർ അലി ഖാൻ കഴിഞ്ഞദിവസം പറഞ്ഞു.

വിഷയത്തിൽ സ്വമേധയാ കെസെടുത്ത ദേശീയ വനിതാ കമ്മീഷൻ നിയമ നടപടി സ്വീകരിക്കാൻ ഡിജിപിയോട് നിർദ്ദേശിക്കുകയും ചെയ്തു. മൻസൂർ അലി ഖാന്റെ പരാമർശത്തെ അപലപിച്ച കമ്മീഷൻ പരാമർശം സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ നിസാരവത്ക്കരിക്കുന്നതാണെന്നും നിരീക്ഷിച്ചു. നടിയും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബു മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് രംഗത്തുവന്നിരുന്നു. വിഷയത്തിൽ കമ്മീഷന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്.

വിഷയത്തിൽ സിനിമ ലോകം ഒന്നടങ്കം തൃഷയ്‌ക്ക് പിന്തുണ അറിയിച്ചു. സംവിധായകൻ ലോകേഷ് കനകരാജാണ് ആദ്യം പിന്തുണയുമായി എത്തിയത്. പിന്നാലെ നടികർ സംഘവും നടിക്ക് പിന്തുണയുമായെത്തി. നടി മാളവിക, ഗായിക ചിന്മയി തുടങ്ങിയ പ്രമുഖരും തൃഷയ്‌ക്ക് പിന്തുണ അറിയിച്ച് പരസ്യപ്രതികരണവുമായി രംഗത്തുവന്നു.

anaswara baburaj

Recent Posts

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

3 mins ago

സോളാർ സമരം ഒത്തുതീർപ്പിലൂടെ അവസാനിപ്പിച്ചതിൽ വിശദീകരണം നൽകേണ്ടത് സിപിഎമ്മെന്ന് തിരുവഞ്ചൂർ; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിസന്ധിയിലേക്ക്!

തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…

28 mins ago

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

1 hour ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

2 hours ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

2 hours ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago