Saturday, January 10, 2026

മോശം കാലാവസ്ഥ; മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനായില്ല; 69-ാമത് നെഹ്റു ട്രോഫി വളളം കളി ഉദ്ഘാടനം ചെയ്ത് സജി ചെറിയാൻ

മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്ററിന് ലാൻഡ് ചെയ്യാനാകാതെ വന്നതോടെ 69-ാമത് നെഹ്റു ട്രോഫി വള്ളം കളി ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല. ഇതോടെ ഉച്ചക്ക് രണ്ട് മണിക്ക് നടന്ന സാംസ്കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി അബ്ദുറഹിമാൻ, കെ രാജൻ, വീണാ ജോര്‍ജ്, സജി ചെറിയാൻ, എംബി രാജേഷ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, സതേണ്‍ എയര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി മാസ് ഡ്രിൽ ഫ്ലാഗ് ഓഫ് ചെയ്‌തു. മാസ് ഡ്രില്ലിന് ശേഷം മത്സര വള്ളങ്ങൾ സ്റ്റാർട്ടിങ് പോയിന്റിലെത്തി. വെപ്പ് , ചുരുളൻ , ഇരുട്ട്കുത്തി , തെക്കനോടി തുടങ്ങി 9 മത്സര വിഭാഗങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ ആകെ 72 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്

Related Articles

Latest Articles