Monday, September 21, 2026

മണിപ്പൂർ വിഷയം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് താല്പര്യമില്ല; അതാണ് അവർ അവിശ്വാസപ്രമേയത്തിൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ ഉന്നയിച്ചത്, പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി: പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാളിലെ ബിജെപിയുടെ ക്ഷേത്രീയ പഞ്ചായത്തി രാജ് പരിഷത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഒരു യുക്തിയുമില്ലാതെയാണ് സംസാരിക്കുന്നതെന്നും മണിപ്പൂർ വിഷയത്തിൽ അവർക്ക് ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും അവർ വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി അംഗങ്ങള്‍ അഹങ്കാരമില്ലാതെ പ്രവര്‍ത്തിക്കുകയും ജനങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിനെക്കുറിച്ചും മോദി സംസാരിച്ചു. ‘ഞങ്ങള്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തി, രാജ്യമെമ്പാടും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കി. പ്രതിപക്ഷ അംഗങ്ങള്‍ പാതിവഴിയില്‍ പാര്‍ലമെന്റ് നടപടികള്‍ അവസാനിപ്പിച്ചു. അവിശ്വാസ പ്രമേയത്തില്‍ വോട്ട് ചെയ്യാന്‍ അവര്‍ ഭയപ്പെട്ടിരുന്നു എന്നതാണ് സത്യമെന്നും മോദി വ്യക്തമാക്കി.

Related Articles

Latest Articles