Wednesday, May 22, 2024
spot_img

സഹലിനായി കോടികളെറിയാൻ ബഗാൻ റെഡി; ആരാധകരുടെ പ്രിയതാരത്തെ വിൽക്കുമോ ബ്ലാസ്റ്റേഴ്‌സ് ?

കൊച്ചി : മധ്യനിരയിലെ അഭിവാജ്യ ഘടകവും മലയാളി താരവുമായ സഹൽ അബ്ദുൽ സമദിനെ കേരള ബ്ലാസ്റ്റേഴ്സ് വിൽക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഐഎസ്എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ എതിരാളികളായ മോഹന്‍ ബഹാന്‍ സൂപ്പർ ജയന്റ്സാണ് താരത്തിനായി മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യന്‍ ഫുട്ബോൾ താരങ്ങള്‍ക്കായി ചെലവാക്കുന്ന ഏറ്റവും ഉയർന്ന തുക സഹലിനായി മുടക്കാനും ക്ലബ് ഒരുക്കമെന്നാണ് ലഭിക്കുന്ന വിവരം. ട്രാൻസ്ഫർ നടന്നാൽ 2.5 കോടി രൂപയോളം ട്രാൻസ്ഫർ ഫീയായും ഒരു താരത്തേയും കേരള ബ്ലാസ്റ്റേഴ്സിനു ലഭിക്കുമെന്നാണ് റിപ്പോർട്ട്.

നേരത്തെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള ലോകതാരങ്ങൾ കളിക്കുന്ന സൗദി പ്രോ ലീഗിലെ ഒരു ക്ലബ് സഹലിനു വേണ്ടി നീക്കം നടത്തിയിരുന്നു. സഹല്‍ ബഗാനിലേക്കു പോകുകയാണെങ്കില്‍ പകരം ലിസ്റ്റൺ കൊളാസോയാകും ബ്ലാസ്റ്റേഴ്സിലെത്തുക.

26 വയസ്സുകാരനായ സഹൽ 2017ലാണ് കേരള ബ്ലാസ്റ്റേഴ്സിലെത്തിയത്.പിന്നീട് 90 മത്സരങ്ങളിൽ താരം ടീമിനായി ബൂട്ട് കെട്ടി. ദേശീയ ടീമിലും താരം ഇപ്പോൾ സ്ഥിരസാന്നിധ്യമാണ്. 2.2 കോടി രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. നിലവിൽ 2025 മേയ് വരെ താരത്തിന്ക്ലബുമായി കരാറുണ്ട്.

Related Articles

Latest Articles