Sunday, November 29, 2026

പിസി ജോർജ്ജിന് ജാമ്യം; മുസ്ലീം തീവ്രവാദികൾക്ക് പിണറായി വിജയൻ നൽകിയ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്; പറഞ്ഞതിൽ നിന്നും പിന്നോട്ടില്ല ഉറച്ച് നിൽക്കുന്നു

തിരുവനന്തപുരം: പിസി ജോർജ്ജിന് ഉപാധിയോടെ ജാമ്യം. വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശാ കോശിയാണ്പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാ സംഗമം എന്ന പരിപാടിയിൽ വെച്ച് പിസി ജോർജ് മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്‌തത്‌.

വഞ്ചിയൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ആശാ കോശിയാണ് പി.സി ജോർജ്ജിന് ജാമ്യം അനുവദിച്ചത്. സാക്ഷിയെ സ്വാധീനിക്കരുത്, ആവശ്യമില്ലാതെ വിവാദങ്ങളിൽ അകപ്പെടരുത്, വിദ്വേഷം ഉണ്ടാക്കരുത്, പോലീസ് എപ്പോൾ വിളിച്ചാലും അന്വേഷണവുമായി സഹകരിക്കണം, എന്നിങ്ങനെയുള്ള ഉപാധികളോടെ ജാമ്യം അനുവദിച്ചക്കുകയായിരുന്നു.

അതേസമയം ആനക്കാര്യങ്ങളൊന്നും മജിസ്‌ട്രേറ്റ് ചോദിച്ചില്ലെന്നും, ഹിന്ദു മഹാസമ്മേളനത്തിൽ താനെന്തെല്ലാം കാര്യങ്ങൾ പറഞ്ഞോ അതിൽ ഉറച്ച് നിൽക്കുന്നുവെന്നും ജാമ്യം ലഭിച്ച ശേഷം പിസി ജോർജ്ജ് പറഞ്ഞു.

മാത്രമല്ല ഇവിടുത്തെ കോൺഗ്രസും സിപിഎമ്മും ഒന്നാണെന്നും, മുസ്ലീം തീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ടെന്നും അദ്ദേഹം വിമർശിച്ചു. ഇന്ത്യയെ സ്‌നേഹിക്കാത്ത തീവ്രവാദികളെ എനിക്ക് വേണ്ട. മുസ്ലീം തീവ്രവാദികൾക്ക് പിണറായി വിജയൻ നൽകിയ റംസാൻ സമ്മാനമാണ് എന്റെ അറസ്റ്റ്. ഈ രാജ്യത്ത് നീതിപീഡമുണ്ടെന്നും പി.സി ജോർജ്ജ് പറഞ്ഞു.

Related Articles

Latest Articles