Wednesday, May 22, 2024
spot_img

CSC കേന്ദ്രങ്ങളെ സംസ്ഥാന സർക്കാർ മനപ്പൂർവം ദ്രോഹിക്കുന്നു; അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നത് പാർട്ടി നോമിനികൾക്ക്, സുതാര്യമായി പ്രവർത്തിക്കുന്ന CSC കേന്ദ്രങ്ങളെ കളക്ടർമാരെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ഉപയോഗിച്ച് ദ്രോഹിക്കുന്നു

കേന്ദ്ര ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി, വി എൽ ഇ എന്നീ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ സംസ്ഥാന സർക്കാർ തടസപ്പെടുത്തുന്നുവെന്ന് പ്രസ്താവിച്ച് സംസ്ഥാന സി എസ് സി, വി എൽ ഇ അസോസിയേഷൻ പ്രസിഡന്റ് അഡ്വ: ജെ.ആർ.പദ്മകുമാർ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവസാനിപ്പിക്കുക, സാധാരണക്കാരായ ജനങ്ങൾക്ക് ഗവൺമെന്റ് പദ്ധതികളുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് കോമൺ സർവ്വീസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. വില്ലേജ് തലത്തിൽ ഒരു സംരംഭക പ്രസ്ഥാനം എന്ന നിലയിലാണ് സി എസ് സി വിഭാവനം ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അക്ഷയ എന്നുള്ള നിലയിൽ മറ്റൊരു സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സി എസ് സി കളാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടുകൂടിയും അംഗീകാരിയോടെയും പ്രവർത്തിക്കുന്ന സി എസ് സി കളെ പ്രവർത്തിപ്പിക്കാതിരിക്കാൻ ബോധപൂർവ്വമായിട്ടുള്ള ഒരു ശ്രമം സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു.

സംസ്ഥാന ഗവൺമെന്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ ചൂണ്ടികാണിച്ച് CSC അസോസിയേഷൻ കോടതിയെ സമീപിക്കുകയും താൽക്കാലിക ഉത്തരവ് നേടുകയും ചെയ്തു. കൂടാതെ സംസ്ഥാന ഗവൺമെന്റ് സി എസ് സി കൾക്ക് എതിരായ നടപടി സ്വീകരിക്കില്ല എന്ന് ഉറപ്പ് നൽകുകയും ചെയതിട്ടുണ്ട്.
അതുകൊണ്ട് ബോധപൂർവ്വം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപയോഗിച്ചും കളക്ടർമാരെ ഉപയോഗിച്ചും സി എസ് സി കേന്ദ്രത്തിന്റെ പ്രവർത്തനം അട്ടി മറിയ്ക്കുന്നു.

അതിനാൽ തന്നെ ഈ നടപടികൾ ഉപേക്ഷിക്കണം അതോടൊപ്പം തന്നെ ഇ – ഡിസ്ട്രിക്റ്റ് പോലുള്ള പ്രാദമിക ആവശ്യങ്ങൾ സാധാരണ ജനങ്ങൾക്ക് ലഭിക്കുന്നതിനായി CSC കേന്ദ്രങ്ങളെ കുടി ഉൾപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും സി എസ് സി, വി എൽ ഇ അസോസിയേഷൻ ആവിശ്യപ്പെട്ടു.

Related Articles

Latest Articles