Friday, January 9, 2026

ബാലരാമപുരത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷം; യുവാവിനെ ആക്രമിച്ചു

ബാലരാമപുരത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നു. രാത്രിയെന്നോ പകലെന്നോയില്ലാതെ സാമൂഹ്യവിരുദ്ധര്‍ കൂത്താടുകയാണ്.

ലഹരിക്കടിമയായവര്‍ പരിസരവാസികളെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയാണ്. സ്ത്രീകള്‍ക്ക് വഴിനടക്കാന്‍ പോലും കഴിയാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ഞാറാഴ്ച ഉച്ചതിരിഞ്ഞ് ഇതുവഴി വന്ന യുവാവിനെ അക്രമിസംഘം ആക്രമിക്കുകയും ഇതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ വിളിക്കുകയും ചെയ്തു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സാമൂഹ്യ വിരുദ്ധരില്‍ ഒരാളെ പോലീസ് പിടികൂടിയിരുന്നു.

Related Articles

Latest Articles