Sunday, May 19, 2024
spot_img

ഈ പോഷകഗുണങ്ങൾ നിങ്ങൾക്ക് ഉണ്ടോ? ഇല്ലെങ്കിൽ വാഴപ്പഴം കഴിച്ചോളൂ… ഗുണങ്ങൾ പലത്

വാഴപ്പഴത്തില്‍ നാരുകള്‍, പൊട്ടാസ്യം, ഫോളേറ്റ്, വിറ്റാമിന്‍ സി തുടങ്ങി ധാരാളം പോഷക​ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.

വാഴപ്പഴത്തില്‍ നിന്നുള്ള വിറ്റാമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും, ഇടത്തരം വലിപ്പമുള്ള വാഴപ്പഴത്തിന് ദൈനംദിന വിറ്റാമിന്‍ ബി 6 ആവശ്യത്തിന്റെ നാലിലൊന്ന് നല്‍കാന്‍ കഴിയും.

വാഴപ്പഴത്തില്‍ ധാരാളമായി ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. പഴുക്കാത്ത വാഴപ്പഴത്തില്‍ നമ്മുടെ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജവും ഉണ്ട്. ഈ രണ്ട് തരം നാരുകളും ഒരുമിച്ച്‌ നിങ്ങളുടെ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

ഹൈഡ്രോക്ലോറിക് ആസിഡില്‍ നിന്നുള്ള കേടുപാടുകള്‍ തടയാനും ഇതിന് കഴിയും. ഒരു ഇടത്തരം വാഴപ്പഴം നിങ്ങളുടെ ദൈനംദിന നാരുകളുടെ 10-12% നല്‍കും. സിംഗപ്പൂരിലെ ഹെല്‍ത്ത് പ്രൊമോഷന്‍ ബോര്‍ഡ് സ്ത്രീകള്‍ക്ക് പ്രതിദിനം 20 ഗ്രാമും പുരുഷന്മാര്‍ക്ക് 26 ഗ്രാമും നാരുകള്‍ കഴിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

Related Articles

Latest Articles