Tuesday, September 22, 2026

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; പ്രസവിച്ച ഉടൻ കുഞ്ഞ് മരണപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം.

പ്രസവിച്ച ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

അട്ടപ്പാടിയിൽ ഈ വർഷത്തെ അഞ്ചാമത്തെ നവജാതശിശുമരണമാണിത്. മെയ് മാസം മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുന്ന വഴിയായിരുന്നു കുഞ്ഞിന് മരണം സംഭവിച്ചത്. മാർച്ച് 21ന് മേട്ടുവഴിയിൽ മരുതൻ- ജിൻസി ദമ്പതികളുടെ നാലുമാസം പ്രായമായ ആൺകുഞ്ഞ് മരിച്ചിരുന്നു. മാർച്ച് ഒന്നിന് ഷോളയൂർ വട്ടലക്കി ലക്ഷം വീട് ഊരിലെ അയ്യപ്പൻ- നഞ്ചമ്മാൾ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആൺകുഞ്ഞും മരിച്ചു.

 

Related Articles

Latest Articles