Wednesday, September 23, 2026

വികസനമാവാം, വിനാശമല്ല വേണ്ടത്: സിൽവർലൈൻ പദ്ധതിയ്ക്കെതിരെ രൂ​ക്ഷ വിമർശനവുമായി മേ​ധാ പ​ട്ക​ര്‍

തിരുവനന്തപുരം: കേരള സർക്കാരിന്റെ സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യെ രൂ​ക്ഷമായി വി​മ​ര്‍​ശിച്ചുകൊണ്ട് പ്ര​മു​ഖ പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക മേ​ധാ പ​ട്ക​ര്‍. സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു സംസാരിക്കുകയായിരുന്നു മേധ. വി​ക​സ​നമാകാം, വി​നാ​ശ​മ​ല്ല വേ​ണ്ട​തെന്നും, ഇ​ത് യു​ക്രെ​യ്ന​ല്ല, കേ​ര​ള​മാണെന്നും അവർ പറഞ്ഞു. സി​ല്‍​വ​ര്‍​ലൈ​ന്‍ ഒരു പ​രാ​ജ​യ​ പ​ദ്ധ​തി​യാകുമെന്നും മേ​ധാ പ​ട്ക​ര്‍ അഭിപ്രായപ്പെട്ടു.

പ്ര​ള​യം കഴിഞ്ഞപ്പോഴെങ്കിലും കേരളത്തിലെ വികസനരീതികൾ മാറ്റുമെന്ന് കരുതിയെന്നും, സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​യു​ടെ സാ​മൂ​ഹി​ക ആ​ഘാ​ത​പ​ഠ​നം നടത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles