Sunday, May 19, 2024
spot_img

‘കർഷകരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രമായി ബനാസ് ഡയറി മാറി’; ഗുജറാത്തിൽ ഡയറി പ്ലാന്റിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി; കാര്യങ്ങൾ നേരിട്ട് വിലയിരുത്തി മോദി; വീഡിയോ

 

അഹമ്മദാബാദ്: ഗുജറാത്തിൽ നിർമ്മാണം പൂർത്തിയായ ബനസ് ഡയറി പ്ലാന്റിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ച് പ്രധാനമന്ത്രി. ഗുജറാത്ത് ബനസ്‌കന്ത ജില്ലയിലുള്ള ദിയോദറിലാണ് ഡയറി പ്ലാന്റ് സ്ഥിതി ചെയ്യുന്നത്. ‘പ്രാദേശിക സമൂഹങ്ങളെ, പ്രത്യേകിച്ച് കർഷകരെയും സ്ത്രീകളെയും ശാക്തീകരിക്കുന്നതിനുള്ള കേന്ദ്രമായി ബനാസ് ഡയറി മാറി’യെന്ന് പ്രധാനമന്ത്രി സന്ദർശനത്തിന് ശേഷം ട്വിറ്ററിൽ കുറിച്ചു. കൂടാതെ പാൽ ഉത്പാദനത്തിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് ഉദ്ഘാടന ശേഷം പ്രധാനമന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം ഡയറി പ്ലാന്റിന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തി. ബനസ്‌കന്തയിലെ ജനങ്ങളുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും കർഷകർ പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിച്ചുവെന്നും ജലസംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു

ബനസ്‌കന്ത ജില്ലയിലെ ദിയോദറിൽ 600 കോടി രൂപ ചെലവിലാണ് ഡയറി പ്ലാന്റ് നിർമ്മിച്ചത്. ഒരു ഹരിത പദ്ധതിയാണ് ബനസ് ഡയറി പ്ലാന്റ്. ഇവിടെ നിന്നും പ്രതിദിനം 30 ലക്ഷം ലിറ്റർ പാൽ സംസ്‌കരിക്കാനും അതിൽ നിന്നും 80 ടൺ വെണ്ണ, ഒരു ലക്ഷം ലിറ്റർ ഐസ്‌ക്രീം, 20 ടൺ കണ്ടൻസ്ഡ് മിൽക്ക്, 6 ടൺ ചോക്ലേറ്റ് എന്നിവ ഉത്പാദിപ്പിക്കാൻ സാധിക്കുകയും ചെയ്യും. അതേസമയം ഡയറി പ്ലാന്റിന് പുറമെ ഉരുളക്കിഴങ്ങ് സംസ്‌കരണ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇവിടെ നിന്നും വിവിധ തരം ഉരുളക്കിഴങ്ങ് ഉൽപ്പന്നങ്ങൾ ഉത്പാദിപ്പിക്കും.ഒപ്പം അവയിൽ പലതും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യും.

Related Articles

Latest Articles