Thursday, September 24, 2026

പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമം: സംഭവത്തിൽ മൂന്നുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: പച്ചക്കറി കടയിലേക്ക് പടക്കം എറിഞ്ഞത് ചോദ്യം ചെയ്ത കടയുടമയെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ.

വയനാട് മാനന്തവാടി ഒണ്ടേങ്കാടി ഭാഗത്ത് കൊച്ചുപറമ്ബില്‍ വീട്ടില്‍ ജാര്‍ബിക് ജെയിംസ് (38), പേഴക്കാപ്പള്ളി പുന്നേപ്പടി കോട്ടുങ്കല്‍ വീട്ടില്‍ അബ്ദുള്ള (44), ഐരാപുരം കുന്നക്കുരുടി കാഞ്ഞിരത്തും കൂഴിയില്‍ ഡിനില്‍ (36) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകിട്ടാണ് കേസിനാസ്പദമായസംഭവം നടന്നത്. മൂവാറ്റുപുഴ ഐ.ടി.ആര്‍ ജങ്ങ്ഷനില്‍ പച്ചക്കറി കട നടത്തുന്ന തൊടുപുഴ സ്വദേശി നിസാമുദ്ദീനെയാണ് ആക്രമിച്ചത്. പ്രതികള്‍ മദ്യപിച്ച്‌ വിഷു ദിവസം കടയുടെ മുന്‍പില്‍ പടക്കം പൊട്ടിച്ചത് നിസാമുദ്ദീന്‍ ചോദ്യം ചെയ്തിരുന്നു. കടയില്‍ അതിക്രമിച്ച്‌ കയറിയ അക്രമി സംഘം നിസാമുദ്ദീനെ ഇരുമ്പ് പൈപ്പ് കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച കടയിലെ തൊഴിലാളിയെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.

Related Articles

Latest Articles