Thursday, May 2, 2024
spot_img

മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ പുതിയ വഴി; മയക്കുമരുന്നിനും ബംഗ്ലാദേശ്
അതിർത്തിയിലെ പോത്തുകൾക്കും തമ്മിൽ ഉള്ളത് വൻ ബന്ധം

മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ പുതിയ വഴി; മയക്കുമരുന്നിനും ബംഗ്ലാദേശ്
അതിർത്തിയിലെ പോത്തുകൾക്കും തമ്മിൽ ഉള്ളത് വൻ ബന്ധം

മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ പുതിയ വഴി; മയക്കുമരുന്നിനും ബംഗ്ലാദേശ്
അതിർത്തിയിലെ പോത്തുകൾക്കും തമ്മിൽ ഉള്ളത് വൻ ബന്ധം

കൊച്ചി: ബംഗ്ലാദേശ് അതിർത്തിയിലുള്ളവർക്ക് ഇപ്പോൾ പോത്ത് വളർത്തലിനോടാണ് താല്പര്യം. അതിന് ഒരു കാര്യമുണ്ട് മികച്ച വരുമാനമല്ല ലഹരിക്കടത്താണ് ഇവരുടെ ലക്‌ഷ്യം. ബംഗ്ലാദേശിൽ നിന്ന് ‘ബംഗ്ലാ ബ്രൗൺഷുഗർ’ കടത്താൻ ലഹരിമാഫിയ പോത്തുകളെ ഉപയോഗിച്ചു തുടങ്ങിയതോടെയാണ് അതിർത്തി ഗ്രാമമായ ജലംഗിക്കാർ പോത്തുകർഷരാകാൻ തുടങ്ങിയത്. കൊച്ചിയിൽ മയക്കുമരുന്നുമായി യുവാവ് അറസ്റ്റിലായ കേസിൽ എക്സൈസ് സംഘം നടത്തിയ അന്വേഷണമാണ് രാജ്യത്തേക്ക് ബംഗ്ലാ ബ്രൗൺഷുഗർ എത്തുന്ന പോത്തിടപാടിലേയ്ക്ക് തിരിയുന്നത്.

രാവിലെ തന്നെ പോത്തുകളുമായി ബംഗ്ലാദേശ് അതിർത്തിയിൽ എത്തുകയാണ് ചെയ്യുന്നത്. തുടർന്ന് ആധാർ കാർഡ് നൽകി അതിർത്തി കടക്കും. കാലിമേയ്ക്കാനും മറ്റും അതിർത്തികടക്കാൻ ഇവർക്ക് അനുവാദമുണ്ട്. സന്ധ്യയോടെ തിരികെ വരുമ്പോൾ പോത്തുകൾക്ക് ഇടയിലൂടെ ലഹരിമരുന്നുമായി രാജ്യത്തേക്ക് പ്രവേശിക്കുന്നതാണ് ഒരു രീതി. കൂടാതെ പോത്തുകളുടെ ശരീരത്തിൽ ലഹരിപ്പൊതികൾ പതിപ്പിച്ചും കടത്തുന്നുണ്ട് . ഇരുട്ടുവീഴുന്നതോടെ പെട്ടെന്ന് ഇത് തിരിച്ചറിയാനും കഴിയില്ല.

ദിനംപ്രതി ആയിരത്തിലധികം പോത്തുകളെയാണ് ഇത്തരത്തിൽ ലഹരി കടത്തിന് ഉപയോഗിക്കുന്നത്. താരതമ്യേന കാര്യമായ സുരക്ഷാസംവിധാനമില്ലാത്ത ബ്രഹ്മപുത്ര നദിയോട് ചേർന്നുള്ള ചെക്ക്പോസ്റ്റിലൂടെയാണ് ലഹരി കടത്ത്. സുരക്ഷാ ജീവനക്കാരും അവിടെ കുറവാണ്. ഇങ്ങനെ കടത്തുന്ന ലഹരിവസ്തുക്കളാണ് കേരളത്തിലേക്ക് ഉൾപ്പെടെ എത്തിക്കുന്നത്.

പോത്തുകളെ ഉപയോഗിച്ച് കടത്തിക്കൊണ്ടുവരുന്ന ബംഗ്ലാ ബ്രൗൺഷുഗർ വീടുകളിൽ വച്ചാണ് പാക്ക് ചെയ്യുന്നത്. ഇവിടെയിത് കുടിൽ വ്യവസായം പോലെയാണ്.പാസിന്റെ മറവിൽബ്രഹ്മപുത്രയുടെ കൈവഴിയായ പദ്മാനദീതീര ഗ്രാമമാണ് ജലംഗി.

Related Articles

Latest Articles